തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. കര്‍ണ്ണാടക സ്വദേശി മുനീര്‍, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് താഴത്തെ കല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് പിടികൂടിയത്.

രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കോയമ്ബത്തൂരില്‍ നിന്ന് നെടുമ്ബാശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കാറുകള്‍ വാടകയ്‌ക്ക് വിളിച്ച്‌ വിമാന യാത്രക്കാരെന്ന വ്യാജേനയാണ് കോയമ്ബത്തുരില്‍ നിന്ന് ഇവര്‍ കഞ്ചാവ് കടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക