കോട്ടയം: എയിഡഡ് സ്‌കൂള്‍ അദ്ധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പി എഫ് ഓഫീസര്‍ പിടിയില്‍. എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരുടെ പി എഫ് കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറായ ആര്‍ വിനോദ് ചന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്.

കോട്ടയത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ വിനോദിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് കോണ്ടവും കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ പിഎഫ് ക്രെഡിറ്റ് ആകുന്നതുമായി ബന്ധപ്പെട്ട് 2018 മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. തുടര്‍‌ന്ന് സംസ്ഥാന നോഡല്‍ ഓഫീസറായ വിനോദിനെ സമീപിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യമൊക്കെ ഫോണിലൂടെ മാന്യമായിട്ടാണ് ഇയാള്‍ പെരുമാറിയിരുന്നതെന്ന് അദ്ധ്യാപിക പറയുന്നു. തുടര്‍ന്ന് വാട്‌സാപ്പില്‍ വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. സുന്ദരിയാണെന്ന് പറഞ്ഞു. കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു. കോട്ടയത്ത് എത്തുമ്ബോള്‍ നേരിട്ട് കാണാമെന്നും പറഞ്ഞു.

കൊല്ലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തിയ ഇയാള്‍ കോട്ടയത്ത് വന്നു. ഷര്‍ട്ട് മുഷിഞ്ഞെന്നും 44 സൈസുള്ളത് വാങ്ങി റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്നും അദ്ധ്യാപികയോട് പറഞ്ഞിരുന്നു. അദ്ധ്യാപിക റെയില്‍വേ സ്റ്റേഷനിലെത്തി. തുടര്‍ന്ന് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനുമുന്‍പേ അദ്ധ്യാപിക വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക