അഞ്ചല്‍ : നാല് മാസം മുമ്ബ് മാതാപിതാക്കള്‍ തൂങ്ങിമരിച്ച വീട്ടില്‍ മകനും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിങ്കര മഞ്ജു സദനത്തില്‍ മനോജ് (42) ആണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌.

ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇയാളെ ഉച്ച കഴിഞ്ഞിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനോജിന്റെ മാതാപിതാക്കളായ ഗോപിനാഥന്‍ (72), ഓമന (65) എന്നിവര്‍ നാല് മാസം മുമ്ബ് ഈ വീട്ടില്‍ ഒരുമിച്ചു തൂങ്ങിമരിച്ചിരുന്നു. രോഗം, സാമ്ബത്തിക ബുദ്ധിമുട്ട് എന്നിവ കാരണമായിരുന്നു ഇവര്‍ ആത്മഹത്യ ചെയ്തത്. ഇവരുടെ മകള്‍ മഞ്ജു നേരത്തെ മരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക