പലസ്തീനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മുകുള്‍ ആര്യ(Mukul Arya) റാമല്ലയിലെ ഓഫീസില്‍ (India’s representative at Ramallah in Palestine) മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച്ചയാണ് മരണം. മരണവാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മുകുള്‍ ആര്യയുടെ അപ്രതീക്ഷിത മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടുക്കം രേഖപ്പെടുത്തി. കഴിവുള്ള, മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു മുകുള്‍ എന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കുടുംബത്തിന്റേയും ഉറ്റവരുടേയും വേദനയില്‍ പങ്കുചേരുന്നുവെന്നും മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുകുള്‍ ആര്യയുടെ മരണത്തില്‍ അഗാധമായ ദുഃഖവും നഷ്ടവും വേദനയും രേഖപ്പെടുത്തുന്നതായി വിദേശകാര്യ-എമിഗ്രന്റ്‌സ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മുകുളിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ഔദ്യോഗിക ബന്ധം നടത്തി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുകുള്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 2008 ബാച്ചാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് സാമ്ബത്തിക ശാസ്ത്ര പഠനം കഴിഞ്ഞാണ് ഐഎഫ്‌എസ് എടുക്കുന്നത്. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന മുകുള്‍ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കാബുള്‍, മോസ്‌കോ എംബസികളിലും പ്രവര്‍ത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക