തിരുവനന്തപുരം : യെമന്‍ പൗരനെ കൊന്ന കേസില്‍ മലായളിയായ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമന്‍ തലസ്ഥാനമായ സനായിലെ അപ്പീല്‍ കോടതിയാണ് കീഴ്ക്കോടതി വിധി ശരിവെച്ചത്. ഇനി യമന്റെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ മാത്രമാണ് നിമിഷയ്ക്ക് മുമ്ബില്‍ ഇനിയുള്ള ഒരേ ഒരു പ്രതീക്ഷ. യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യല്‍ കൗണ്‍സിലാണ് കേസ് പരിഗണിക്കുക.

പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചത്. ഈ കേസില്‍ കോടതി വധിശിക്ഷ വിധിക്കുകയായിരുന്നു. കീഴ്ക്കോടതി വിധി അപ്പീല്‍ ചെയ്തെങ്കിലും ആ വിധി ഇന്ന് ഫെബ്രുവരി ഏഴിന് ശരിവെക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നെ യെമന്‍ പൗരനെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു എന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയുള്ള ആത്മരക്ഷാര്‍ഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന് പരിഗണന മുന്‍നിര്‍ത്തിയും മകന്റെയും അമ്മയുടെ കാര്യങ്ങള്‍ കോടതിയെ അറിയിച്ചുമാണ് ശിക്ഷഇളവിനായി കോടതി സമീപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക