കുടുംബത്തെ സംരക്ഷിക്കാന്‍ ചില​പ്പോള്‍ അവര്‍ ഏതറ്റം വരെയും പോകും. മകനുവേണ്ടി ജീവന്‍ വരെ പണയം വെക്കുന്ന ഒരു അച്ഛനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ടെക്‌സാസില്‍ നിന്നുള്ള ഈ വിഡിയോ നെഞ്ചിടിപ്പോടെയല്ലാതെ കണ്ടുതീര്‍ക്കാനാവില്ല. വിറളിപിടിച്ച്‌ കുത്താനെത്തുന്ന കാളയില്‍ നിന്ന് കെട്ടിപ്പിടിച്ച്‌ അച്ഛ​ന്‍ രക്ഷിക്കുന്നതിന്റെ വിഡിയോ കോഡി ഹുക്‌സ് എന്ന കൗബോയ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തോട് പങ്കുവെച്ചത്.

കാളപ്പോരിനുള്ള മൈതാനത്തില്‍ പ്രവേശിച്ചയുടനെ കോഡി ഹുക്‌സിനെ കാള കുടഞ്ഞെറിയുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വിറളിപൂണ്ട് ഓടിനടക്കുന്ന കാള കോഡി ഹുക്‌സിനെ കുത്താനെത്തുന്നു. എന്നാല്‍, തക്കസമയത്ത് കോഡി ഹുക്‌സിന്‍റെ പിതാവ് അദ്ദേഹത്തെ വാരിപ്പുണര്‍ന്ന് രക്ഷപ്പെടുത്തുന്നു. സ്വന്തം ജീവന്‍ അപകടത്തിലാകുമെന്നത് പോലും നോക്കാതെയാണ് മകനെ രക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാളപ്പോരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച്‌ തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും മകനെ സംരക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും കോഡിയുടെ പിതാവ് ലാന്‍ഡിസ് ഹുക്‌സ് പറഞ്ഞു. ആ സമയത്ത് അവനെ സംരഷിക്കാന്‍ താന്‍ എന്തും ചെയ്യുമായിരുന്നെന്നും ലാന്‍ഡിസ് പറഞ്ഞു. വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ഇതിനകം കണ്ടത്. നിരവധി ആളുകള്‍ ഷെയര്‍ചെയ്യുകയും കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക