നടി ബിപാഷ ബസുവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും ഒടുവിൽ സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചു. ആദ്യ കൺമണിക്കായി കാത്തിരിക്കുകയാണെന്ന് അവർ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഗർഭകാല ഫോട്ടോ ഷൂട്ടിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്.

മനോഹരമായ ഒരു കുറിപ്പും ബിപാഷ പങ്കുവച്ചു. ഒറ്റയ്ക്ക് തുടങ്ങിയ ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ അവർ പരസ്പരം കണ്ടുമുട്ടി. രണ്ടുപേർ ചേർന്ന് തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുന്നു. അത് നമ്മുടെ സ്നേഹത്തിന്റെ സൃഷ്ടിയാണ്. തങ്ങളുടെ കുഞ്ഞ് ഉടൻ എത്തുമെന്ന് താരദമ്പതികൾ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് കുറിപ്പ് അവസാനിച്ചത്. വയറും പിടിച്ച് നിൽക്കുന്ന ചിത്രത്തിൽ ബിപാഷ അതീവ സുന്ദരിയാണ്. ഒപ്പം ഭർത്താവ് കരൺ സിംഗ് ഗ്രോവറും. ബിപാഷ ഗർഭിണിയാണെന്ന വാർത്തകൾ ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നെങ്കിലും താരദമ്പതികൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. 2015ൽ പുറത്തിറങ്ങിയ ‘അലോൺ’ എന്ന സിനിമയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ ബിപാഷയും കരണും 2016ലാണ് വിവാഹിതരായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക