കീവ്: യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യം നടത്തിയ മിസൈല്‍ കപ്പലില്‍ പതിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ചരക്ക് കപ്പലിലെ ജീവനക്കാരന്‍ മരിച്ചു. യുക്രെയ്‌നിലെ വടക്കന്‍ കരിങ്കടല്‍ തുറമുഖമായ ഓള്‍വിയയില്‍ നങ്കൂരമിട്ടിരുന്ന ബള്‍ക്ക് ക്യാരിയറായ എംവി ബംഗ്ലര്‍ സമൃദ്ധി എന്ന കപ്പലിലാണ് മിസൈല്‍ പതിച്ചത്.

കപ്പലിന് നേരെ ആക്രമണം ഉണ്ടായെന്നും എന്‍ജിനീയര്‍ കൊല്ലപ്പെട്ടുവെന്നും ബംഗ്ലാദേശ് ഷിപ്പിംഗ് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിജുഷ് ദട്ടയാണ് അറിയിച്ചത്. കപ്പലിന് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും മിസൈലാണോ ബോംബാ ആണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ നിര്‍മ്മിച്ച കപ്പലിന്റെ മുന്‍ ഭാഗത്താണ് ആക്രമണം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കപ്പലില്‍ മിസൈല്‍ പതിച്ച വിവരം യുക്രെയ്ന്‍ തുറമുഖങ്ങളുടെ അഡ്മിനിസ്‌ട്രേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ മിസൈല്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ബംഗ്ലാദേശോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക