മൈക്രോസോഫ്റ്റ് (Microsoft)സിഇഒ സത്യ നദെല്ലയുടെ(Satya Nadella)മകന്‍ സെയ്ന്‍ നദെല്ല (Zain Nadella) അന്തരിച്ചു. 26 വയസ്സായിരുന്നു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. കമ്ബനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച മെയിലിലാണ് മരണ വാര്‍ത്ത അറിയിച്ചത്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്നു സെയ്ന്‍. മൈക്രോസോഫ്റ്റ് അംഗങ്ങളുടെ പ്രാര്‍ത്ഥനയില്‍ സെയ്നേയും കുടുംബത്തേയും ഉള്‍പ്പെടുത്തണമെന്നും നാദെല്ലയുടെ കുടുംബത്തിന്റെ സൗകാര്യതയെ മാനിക്കണമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

2014 ഫെബ്രുവരി 4നാണ് ഇന്ത്യന്‍ അമേരിക്കനായ സത്യ നദെല്ല മൈക്രോസോഫ്റ്റ് ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുന്നത്. നേരത്തേ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍ഡ് എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു നദെല്ല. പിതാവിന്റെ ഐഎഎസ് ബാച്ച്‌ മേറ്റിന്റെ മകളായ അനുവിനെയാണ് സത്യ നാദെല്ല വിവാഹം ചെയ്തത്. സെയ്ന്‍ നദെല്ല അടക്കം മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. സെയ്ന് രണ്ട് സഹോദരിമാരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകന്റെ രോഗാവസ്ഥയെ കുറിച്ച്‌ മുമ്ബ് സത്യ നദെല്ല കുറിച്ചത് ഇങ്ങനെ:

“മകനെ ഗര്‍ഭം ധരിച്ച്‌ മുപ്പത്തിയാറാമത്തെ ആഴ്ച്ചയാണ് ഒരു രാത്രിയില്‍ അനു ആ കാര്യം ശ്രദ്ധിക്കുന്നത്. വയറ്റില്‍ കുഞ്ഞ് ആവശ്യത്തിന് അനങ്ങുന്നതായി തോന്നുന്നില്ല. ബെല്ലെവ്യൂവിലുള്ള ആശുപത്രിയില്‍ ഉടന്‍ തന്നെ അനു പരിശോധനയ്ക്കായി എത്തി. ആദ്യമായി മാതാപിതാക്കളാകുന്നതിന്റെ ചെറിയ ആശങ്കയുണ്ടെങ്കിലും ഒരു സാധാരണ ചെക്ക് അപ്പ് മാത്രമായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എമര്‍ജന്‍സി റൂമിലെ അസ്വസ്ഥമായ കാത്തിരിപ്പ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, പരിശോധനയ്ക്ക് ശേഷം അടിയന്തരമായി സിസേറിയന്‍ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. 1996 ഓഗസ്റ്റ് 13 ന് രാത്രി 11.29 നാണ് സെയ്ന്‍ ജനിക്കുന്നത്. ആകെ മൂന്ന് പൗണ്ടായിരുന്നു അവന്റെ ഭാരം, ജനിച്ചു വീഴുമ്ബോള്‍ അവന്‍ കരഞ്ഞതുമില്ല.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക