ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്ത ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ആണ് എത്തുന്നത്. മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രമോദ് മോഹന്‍ ആണ്.

ഇപ്പോഴിതാ ലളിതം സുന്ദരം’ ടീമിന് ആശംസകളുമായി മധു വാര്യരുടെ സഹപാഠി കൂടിയായിരുന്ന രാജിവ് രാഘവന്‍ നല്‍കിയ ഒരു സമ്മാനം ആണ് വൈറല്‍ ആവുന്നത്. ലളിതം സുന്ദരം എന്നെഴുതിയ വസ്ത്രം ധരിച്ചു കൊണ്ട് അദ്ദേഹം ഒരു സ്‌കൈഡൈവിങ് നടത്തി. അതിന്റെ വീഡിയോ ആണ് തന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ ചിത്രത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂള്‍ ഓഫ് ഓപ്പറേഷന്‍സിന്റെ മാനേജര്‍ ആണ് രാജിവ് രാഘവന്‍. സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജിവ് രാഘവന്‍ പറയുന്നത്. ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങള്‍ ഓരോന്നായി നടത്തിയെടുത്താല്‍ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സര്‍പ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ സ്‌കൈഡൈവിങ് പ്ലാന്‍ ചെയ്തതും വിജയകരമായി നടത്തിയതും.

മഞ്ജു വാര്യർ ഒഫീഷ്യൽ എന്ന പുതിയ യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തുവിട്ടത്. ഈ ചാനലിലെ ആദ്യ വീഡിയോയും ഇതാണ്. മഞ്ജു വാര്യർ പ്രൊഡക്ഷൻസ് വിശദാംശങ്ങളാണ് ചാനലിലൂടെ അവതരിപ്പിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക- https://youtube.com/c/ManjuWarrierOfficial

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക