ബു​ഡ​പെ​സ്റ്റ്: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ര്‍ പു​ടി​ന് സമ്മാനിച്ച ബ​ഹു​മ​തി​ക​ള്‍ തി​രി​ച്ചെ​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര ജൂ​ഡോ ഫെ​ഡ​റേ​ഷ​ന്‍ (ഐ.​ജെ.​എ​ഫ്). 2008ല്‍ ​ബ​ഹു​മാ​നാ​ര്‍​ഥം അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച അ​ധ്യ​ക്ഷ പ​ദ​വി​യും അം​ബാ​സ​ഡ​ര്‍ എ​ന്ന നി​ല​യി​ലു​ള്ള അം​ഗീ​കാ​ര​വു​മാ​ണ് ഐ.​ജെ.​എ​ഫി​ന്റെ ആ​ഗോ​ള ഭ​ര​ണ​സ​മി​തി പി​ന്‍​വ​ലി​ച്ച​ത്.

ലോ​ക​രാ​ജ്യ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി യു​ക്രെ​യ്നു ​നേരെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപ​ടി. ജൂ​ഡോ​യി​ല്‍ ഏ​റെ ത​ല്‍​പ​ര​നാ​യ പു​ടി​ന് 2012ല്‍ ​ഐ.​ജെ.​എ​ഫ് എ​ട്ടാ​മ​ത് ഡാ​ന്‍ പ​ദ​വി സ​മ്മാ​നി​ച്ചി​രു​ന്നു. റഷ്യ​യി​ല്‍ ജൂ​ഡോ​യി​ല്‍ ഈ ​ഗ്രേ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ വ്യക്തി ​കൂ​ടി​യാ​ണ് 69കാ​ര​നാ​യ പു​ടി​ന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക