തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. തിയറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും 100 ശതമാനം പ്രവേശനമുണ്ടാകും.

ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ വിവിധ കാറ്റഗറികളായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കി. എല്ലാ പൊതുപരിപാടികള്‍ക്കും 25 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച്‌ പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് അനുവാദം നല്‍കാമെന്നും ഉത്തരവിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. സംസ്ഥാനത്ത് കോവിഡ് നിരക്ക് വലിയരീതിയില്‍ കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച 2524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക