കീവ്: യുക്രൈനില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികള്‍ ഏതുവിധേനയും രക്ഷപെടാന്‍ വേണ്ടിയുള്ള പരിശ്രമത്തിലാണ്. നേരത്തെ ബങ്കറില്‍ അഭയം തേടിയപ്പോള്‍ ശബ്ദം കുറച്ച്‌ സംസാരിക്കാന്‍ പറഞ്ഞ യുക്രൈന്‍ സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫ് എന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നതോട വിമര്‍ശനമാണ് ഔസാഫ് സൈബര്‍ ഇടത്തില്‍ നേരിടുന്നത്.

https://www.facebook.com/100006591340949/videos/538228934173756/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷവര്‍മ കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ പട്ടാളക്കാരുടെ കയ്യില്‍ അകപ്പെട്ട കാര്യം വിവരിച്ചു കൊണ്ടാണ് ഔസാഫ് രംഗത്തുവന്നത്. പട്ടാളക്കാരെ ഷൂട്ട് ചെയ്തപ്പോള്‍ അത് അവര്‍ നിര്‍ബന്ധിച്ചു ഡിലീറ്റു ചെയ്ത കാര്യവും ഔസാഫ് വിവരിക്കുന്നുണ്ട്. ശരിക്കും വീഡിയോ ഷൂട്ട് ചെയതിരുന്നു. ഇനിയും ഷൂട്ട് ചെയ്യുമെന്നും ഔസാഫ് പറയുന്നു.

ഈ വീഡിയോ പുറത്തുവന്നതോടെയാണ് ഔസാഫിനെതിരെ വിമര്‍ശനം ഉയരുന്നത്. നേരത്തെ ബങ്കറിലെ വീഡിയോയുടെ പേരിലും വിമര്‍ശനം കേട്ടിരുന്നു ഔസാഫ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന വീഡിയോയില്‍ ഹംസയുടെ വാക്കുകള്‍ ഇങ്ങനെ:

” ഷവര്‍മ കഴിക്കാന്‍ വേണ്ടി പുറത്തുവന്നതായിരുന്നേ.. പിന്നെ എനിക്ക് വേറൊരു സ്ഥലത്ത് പോകാനുണ്ടായിരുന്നു.. ഒരു ഡോക്യൂമെന്റെ എടുക്കാന്.. പക്ഷേ വരുമ്ബോള്‍ പട്ടാളക്കാര് പിടിച്ചു. ഫുള്ള് ചീത്ത പറയല്. കാരണം ഞാന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. അവര് വിചാരിച്ചു അവരുടെ വീഡിയോ എടുക്കുന്നതാന്ന്… ശരിക്കും ഞാന്‍ വീഡിയോ എടുത്തത് തന്ന്യാ.. എന്നിട്ട് അവര് എന്നെക്കൊണ്ട് ഡിലീറ്റും ചെയ്യിച്ചു.. ഞാന്‍ വിചാരിച്ചു ഞാന്‍ വെടി കൊണ്ടു മെരിച്ചു.. വെടികൊണ്ട് ശഹീദ് ആയീന്ന്…അതും പട്ടാളക്കാരില്ലേ.. അങ്ങനെത്തെ വണ്ടീലാണ് വരുന്നത്. സാധാരണ സിവിലിയന്‍സ് യൂസ് ചെയ്യുന്ന കാറിലേ്… അതില് പട്ടാളക്കാര്.. എന്റെ മോനേ.. ബ്ലിയാച്ച്‌, ബ്ലിയാച്ച്‌… ഫുള്‍ തെറി… തെറി വിളിച്ചിട്ട് പറയാ.. അത് ഡീലീറ്റ് ചെയ്യാന്…

ഞാന്‍ വിചാരിച്ച്‌ ഞാന്‍ കൊണ്ട് മരിച്ച്‌ തീര്‍ന്ന്ന്ന്.. ഹൊ… ഞാന്‍ ഒടുവില് കാല് പിടിക്കുന്നത് പോലെയാക്കി… ഓച്ചിന്‍ ഇസവിനീത്തേന്ന് പറഞ്ഞ് കാല് പിടിക്കുന്നത് പോലെയാക്കീട്ടാണ്…അവരെന്നിട്ട് പറഞ്ഞു റീസന്റ്ലി ഡിലീറ്റ് എന്ന്…ഐഫോണ്‍ റീസന്റിലി ഡിലീറ്റ് എന്ന്… ഇവര്‍ക്ക് ഇംഗ്ലീഷ് അങ്ങനെ അറിയില്ലാലോ.. മോനേ ഞാന്‍ ഇനി ഞാന്‍ പുറത്തേക്കില്ല… എന്നാളും ഞാന്‍ വീഡിയോ എടുക്കും. ഏത് നിങ്ങള് മനസ്സിലാക്കണം നമ്മള് കഷ്ടപ്പെടുന്ന കഷ്ടപ്പെടല്. ഇന്ത്യന്‍ എംബസീനെ ആരെങ്കിലും വിളിക്ക്വേ.. ഞാന്‍ ഇങ്ങനെ വെറുതേ… ഇടുന്നേ.. എന്ത് ചര്‍ച്ചയാണ് അവര് നത്തുന്നേ….” ഇങ്ങനെയാണ് വീഡിയോ പോകുന്നത്.

ഈ വീഡിയോ സൈബറിടത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കടുത്ത വിമര്‍ശനങ്ങളോടെയാണ് മലയാളികള്‍ ഈ വീഡിയോയോടും പ്രതികരിക്കുന്നത്. മലയാളികളെ പറയിപ്പിക്കാനായിട്ട് ഇങ്ങനെ കുറേ എണ്ണം ഉണ്ടാകും എന്നു പറഞ്ഞുള്ള വഡിയോയാണ് പ്രചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക