മോസ്കോ: കീവിലെ നേതാക്കൻമാരെ പുറത്താക്കാൻ യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ തയാറാണെന്നും പുട്ടിൻ അറിയിച്ചു. ബെലാറൂസ് തലസ്ഥാനമായ മിന്‍സ്കില്‍വച്ചായിരിക്കും ചര്‍ച്ച. ചൈനീസ് പ്രസിഡന്റുമായുള്ള സംഭാഷണത്തിലാണ് നിലപാട് പറഞ്ഞത്. റഷ്യ യുക്രെയ്നിൽ നടത്തുന്ന നീക്കത്തെ ചൈന അംഗീകരിച്ചു. സൈനിക നടപടി അനിവാര്യമായിരുന്നെന്നും ചൈന അറിയിച്ചു.

അതേസമയം, റഷ്യക്കാരുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണ്. താൻ രാജ്യതലസ്ഥാനത്തു തന്നെ തുടരും. തന്റെ കുടുംബവും യുക്രെയ്നിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുക്രെയ്‌ൻ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോസ്റ്റോമല്‍ വിമാനത്താവളം നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ അറിയിച്ചു. കീവ് പിടിച്ചെടുത്ത് സർക്കാരിനെ അട്ടിമറിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുഎസ് ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക