ദില്ലി: തലസ്ഥാന നഗരത്തില്‍ കൗതുകമായി ആലിപ്പഴ വര്‍ഷം(Hailstorm In Delhi). കനത്ത മഴയോടൊപ്പം വലിയ രീതിയിലാണ് ആലിപ്പഴവും പൊഴിഞ്ഞത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ദില്ലിയിലെ കൂടിയ താപനില 27.39 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12.35 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ ഇന്നും വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശത്തിനും നേരിയ ഇടിമിന്നലോടുകൂടിയുള്ള മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌, അടുത്ത ഏതാനും മണിക്കൂറുകള്‍ കൂടി കാലാവസ്ഥ ഇതേപടി തുടരാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭൂമിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്ബോള്‍ രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം. ചൂടേറിയ നീരാവി ഭൂമിയില്‍ നിന്നും 1-2 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്ബോള്‍ മുകളില്‍ നിന്നും താഴേക്കൊഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുകയും വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസു കട്ടകളായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുമ്ബോള്‍ ഐസു കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും അത് താഴോട്ടു പതിക്കുകയും ചെയ്യും. പല വലിപ്പത്തിലായി കാണപ്പെടുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയില്‍ പതിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക