തൃശൂര്‍: റൂറല്‍ പോലീസ് പിടിച്ചെടുത്ത 145 കിലോ കഞ്ചാവ് ഓട്ടുകമ്ബനിയിലെ തീച്ചൂളയിലിട്ട് നശിപ്പിച്ചു. ഒരുകോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. തൃശൂര്‍ പേരാമ്ബ്ര ദേശീയപാതയില്‍ പിടികൂടിയ 145 കിലോ കഞ്ചാവാണ് നശിപ്പിച്ചത്.

കഞ്ചാവിന്റെ സാംപിള്‍ പരിശോധനാഫലം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കഞ്ചാവ് നശിപ്പിക്കാന്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോഗ്ര തീരുമാനിച്ചത്. തലോരിലുള്ള ഓട്ടുക്കമ്ബനിയിലെ തീച്ചൂളയാണ് ഇതിനായി പോലീസ് തിരഞ്ഞെടുത്തത്. ഒന്നരമണിക്കൂര്‍ കൊണ്ട് കഞ്ചാവ് കത്തിയമര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിച്ചത്. വന്‍തോതില്‍ പിടികൂടുന്ന കഞ്ചാവ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതു തിരിച്ചറിയാണ് പോലീസ് നേതൃത്വം നശിപ്പിക്കാന്‍ തീരുമാനിച്ചത്. കഞ്ചാവ് നശിപ്പിക്കുന്നത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക