മലപ്പുറം: നാലു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 73 കാരന്റെ പൊട്ടന്‍സി ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും. കേസില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന 73 കാരന്‍ മലപ്പുറം വള്ളിക്കുന്ന് മഠത്തില്‍പുറായ് കോലക്കാട്ട് തൊടി കിഴക്കെപീടിയേക്കല്‍ മുഹമ്മദിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍വെച്ച്‌ ടെസ്റ്റ് നടത്തുക.

2021 നവംബര്‍ 30നാണ് കേസിന്നാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ജനുവരി 20നാണ് കുട്ടിയുടെ മാതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 17നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊട്ടന്‍സി ടെസ്റ്റിനായി തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധന നടത്തിയ ഡോ. അന്‍വര്‍ സാദത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണ ഉദ്യോഗസ്ഥനായ ഹണി കെ ദാസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ പി ജമാല്‍ മുഖാന്തിരം മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രതിയെ രണ്ടു ദിവസത്തേക്ക് എസ് ഐ കെ സുരേഷ് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കി കോടതി ഉത്തരവിടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക