ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രചാരണങ്ങളും പരസ്പര വ്യക്തഹത്യകളും പതിവാകുമ്ബോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി. പ്രിയങ്കാഗാന്ധിയെ കണ്ട് ആവശത്തോടെ അടുത്തെത്തിയ ബിജെപി അണികള്‍ നേതാവിന് ആദരപൂര്‍വ്വം കൈകൊടുക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വലിയ ആഹ്ലാദത്തോടെയാണ് ബിജെപി പതാകയേന്തിയ പ്രവര്‍ത്തകര്‍ പ്രിയങ്കയെ സ്വീകരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ക്ക് തിരിച്ച്‌ കൈകൊടുക്കുക മാത്രമല്ല, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നോട്ടീസുകളും പ്രിയങ്ക വിതരണം ചെയ്യുന്നുണ്ട്. വളരെ അപൂര്‍വമായ ചിത്രമാണെന്ന് വിശേഷിപ്പിച്ച്‌ കോണ്‍ഗ്രസും വീഡിയോ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇത്തരം ചിത്രങ്ങള്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമാണ് ബിജെപിയുടെ റാലിയില്‍ നിന്ന് മടങ്ങുന്ന ആളുകള്‍ പ്രിയങ്ക ഗാന്ധിജിയില്‍ നിന്ന് പത്രിക സ്വീകരിച്ച്‌ ‘ഗേള്‍ ഹൂണ്‍, ശക്തി ഹൂണ്‍’ എന്ന് പ്രചാരണം നടത്തി. ഒരുമിച്ച്‌ സെല്‍ഫിയെടുത്തു മടങ്ങി’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ സാഹചര്യങ്ങള്‍ മാറുകയാണെന്നും ബിജെപി അനുഭാവികളും കോണ്‍ഗ്രസിനൊപ്പം ചേരുകയാണ്. കോണ്‍ഗ്രസിന്റെ കൈകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക