തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപി എംഎല്‍എയുടെ പ്രവൃത്തി കണ്ട് അന്തം വിട്ട് സ്വന്തം അണികള്‍. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേഷ് ചൗബേയുടെ പ്രവൃത്തിയാണ് വോട്ടര്‍മാരില്‍ അത്ഭുതമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ പൊറുക്കണമെന്ന് ആവശ്യപ്പെട്ട് ഏത്തമിടുകയായിരുന്നു ഭൂപേഷ് ചൗബേ.

2017ലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തന്നെ അനുഗ്രഹിച്ചുവെന്നും ദൈവതുല്യരായ വോട്ടര്‍മാര്‍ തന്നെ ഇത്തവണയും അനുഗ്രഹിക്കണമെന്നും ഭൂപേഷ് ചൗബേ പ്രചാരണ പരിപാടിയ്‌ക്കെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്നാണ് താന്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത തെറ്റുകള്‍ ക്ഷമിക്കണം എന്നാവശ്യപ്പെട്ട് ഏത്തമിടാന്‍ ആരംഭിച്ചത്. വേദിയില്‍ ഇരിക്കാനായി തയ്യാറാക്കിയ കസേരയ്ക്ക് മുകളില്‍ കയറിയിരുന്നായിരുന്നു ചൗബേ ഏത്തമിട്ടത്. എംഎല്‍എ ഏത്തമിടാന്‍ ആരംഭിച്ചതോടെ ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി എംഎല്‍എയായ ചൗബേ 2017ലാണ് ആദ്യമായി ഉത്തര്‍പ്രദേശ് നിയമസഭയില്‍ എത്തുന്നത്. ഇത്തവണയും ഇദ്ദേഹത്തെ തന്നയാണ് ബിജെപി മത്സരരംഗത്ത് ഇറക്കിയത്. ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ നാല് ഘട്ടം പോളിംഗ് അവസാനച്ചിരിക്കുകയാണ്. മാര്‍ച്ച്‌ ഏഴിന് നടക്കുന്ന അവസാന ഘട്ടത്തിലാണ് റോബര്‍ട്ട്‌സ്ഗഞ്ചില്‍ വോട്ടെടുപ്പ് നടക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക