വയനാട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശി പി.സി സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കല്‍പ്പറ്റ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈത്തിരി പൂക്കോട് വെറ്റിനറി സര്‍വ്വകലാശായ്‌ക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനാണ് പ്രതി. ഐഎന്‍ടിയുസിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പൂക്കോട് സര്‍വ്വകലാശാല യൂണിറ്റ് പ്രസിഡന്റും കൂടിയാണ് പ്രതി സുനില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക