ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ബോക്സ്‌ ഓഫ്‍ഗിസ് റെക്കോർഡുകൾ വാരി കൂടിയാ സിനിമയാണ് ബാഹുബലി. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അവധരിപ്പിച്ചത്, പ്രഭാസ്, അനുഷ്‌ക്ക ഷെട്ടി, തമ്മന്ന, റാണാ ദഗുപ്പറ്റി എന്നിവരാണ്. സൗത്ത് ഇന്ത്യയിൽ തന്നെ മറ്റു സിനിമകളെ അപേക്ഷിച്ചു എന്നും മുൻ പന്തിയിൽ നിൽക്കുന്ന സിനിമയാണ് ബാഹുബലി. ബാഹുബലിക്ക്‌ ശേഷം എങ്ങനെ ഒരു സിനിമ ചലച്ചിത്ര ഇൻഡസ്ട്രിയിൽ ഇറക്കുവാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല.

ബാഹുബലിലെ വളരെ മുഖ്യവും പ്രധാനവുമായ കഥാപാത്രമാണ് ശിവകാമി ദേവി. പ്രേശസ്ത നടി രമ്യ കൃഷ്ണയാണ് ശിവകാമി ദേവി എന്ന കഥാപാത്രത്തെ അവധരിപ്പിച്ചത്. സത്യസന്ധമായും വളരെ നീതിബോധത്തോടും താരം ആ കഥാപത്രം കൈകാര്യം ചെയ്തു. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തെ അഭിനയിക്കാൻ രമ്യ കൃഷ്‌ണയെക്കാൾ നല്ല വേറെ ഒരു നടിയുമില്ല എന്ന് തന്നെയാണ് ബാഹുബലി കണ്ട പ്രേക്ഷകരുടെ അഭിപ്രായവും. ചലച്ചിത്രത്തിൽ വളരെ മുഖ്യവും ശക്തവുമായ കഥാപാത്രം ആണ് ശിവകാമി ദേവി.രമ്യ എന്തുകൊണ്ടും വളരെ ഭംഗിയായ രീതിൽ ഈ കഥാപാത്രത്തെ ആവിഷ്കരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രമ്യയുടെ അഭിനയ ജീവിതത്തിലെ ഒരു മൈൽ സ്റ്റോൺ കൂടെയാണ് ബാഹുബലിയിലെ കഥാപാത്രം. കൂടാതെ താരത്തിന്റെ ഏറ്റവും വലിയ വിജയവും ബാഹുബലിയിലെ ശിവകാമി ദേവിക്കാണ് ലഭിച്ചിരിക്കുന്നത്. ആയിരത്തി തൊള്ളയിരത്തി എമ്പത്തി നാലു മുതൽ താരം സിനിമ ഫീൽഡിൽ സജീവമാണ്. ഒട്ടേറെ ചലച്ചിത്രങ്ങളാണ് താരം എത്തിനോടകം തന്നെ അഭിനയിച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറ്റി അമ്പത് സിനിമകളിലേറെ താരം ഈ കാലയളവിൽ അഭിനയിച്ചിട്ടുണ്ട്.തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് താരം കൂടുതലായും പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. ഒട്ടനവധി ചലച്ചിത്രങ്ങളിൽ നായകി ആയും സഹ നടി ആയും അഭിനയിക്കാൻ ഉള്ള അവസരം താരത്തിനു ലഭിച്ചു. എത്തിനോടകം തന്നെ താരം തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞതാണ്.രമ്യ കൃഷ്ണയെ ഓർത്താൽ ഒട്ടു മിക്ക സിനിമ പ്രേമികൾക്കും ശിവകാമി ദേവിയുടെ രൂപമാണ് ബാഹുബലിക്ക്‌ ശേഷം മനസിലേക്ക് ഓടി വരുന്നത്.

ഇപ്പോൾ താരത്തിനു 50 വയസാണ് ഉള്ളത്. ഈ പ്രായത്തിലും താരം തന്റെ സ്വന്ദര്യം കാത്തു സൂക്ഷിച്ചിട്ടുണ്ട്. കാരണം താരത്തെ കണ്ടാൽ 50 വയസ് എന്ന് തോനിക്കില്ല. താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ട് ഇരിക്കുന്നു. വിഡിയോയിൽ അതി സുന്ദരി ആയിട്ടാണ് താരത്തെ കാണുവാൻ സാധിക്കുന്നത്. വളരെ പെട്ടന്നു തന്നെ താരത്തിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക