തിരൂരങ്ങാടി: അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആര്‍. നായര്‍ക്കെതിരെ യുവാവ് പരാതി നല്‍കി. വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്​ലമാണ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ്​ രശ്മി സമൂഹമാധ്യമത്തില്‍ വ്യാജ ചാറ്റ്​ പോസ്റ്റ്​ ചെയ്തത്​. ഇതിനെതിരെയാണ്​ പരാതി നല്‍കിയിരിക്കുന്നത്​. വിദേശത്ത്​ ജോലി ചെയ്യുന്ന ഇജാസ് ഓണ്‍ലൈനായാണ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക