കല്‍പ്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടകെ്ാലക്കേസില്‍ പ്രതി വിശ്വനാഥന്‍ (45) കുറ്റക്കാരനെന്ന് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. 2016 ജൂലൈ ആറിന് നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പു മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

രണ്ടു മാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറിലാണ് പ്രതി അറസ്റ്റിലാകുന്നത്. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥന്‍ ദമ്പതികളെ അടിച്ചു കൊല്ലുകയായിരുന്നു. വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും ശബ്ദം കേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളയുകയുമായിരുന്നു. മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയാണുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

72 സാക്ഷികളുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. 45 പേരെയാണ് വിസ്താരത്തിനായി തെരഞ്ഞെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക