പതിറ്റാണ്ടുകള്‍ നീണ്ട ഇടത് ബന്ധം അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ് ഇനി കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍. പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായാണ് ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ തീരുമാന പ്രകാരമാണ് നിയമനമെന്ന് ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും നിയമനം നടത്തിക്കൊണ്ട് സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്ബര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ എ.കെ. ആന്റണി കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് കെ.പി.സി.സി. സെക്രട്ടറിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കെഎസ്‌യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചെറിയാന്‍ ഫിലിപ്പ് സിപിഐഎം ബന്ധം അവസാനിപ്പിച്ച്‌ കോണ്‍ഗ്രസിലേക്ക് എത്തിയത്.

തന്റെ രാഷ്ട്രീയ ജീവിതം തിരികെ പിടിക്കാനാണ് വീണ്ടും കോണ്‍ഗ്രസ്സുകാരനാകുന്നതെന്നാണ് ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരവിന് നല്‍കിയ ന്യായീകരണം. ഇടതുപക്ഷത്തിനൊപ്പം നിന്ന 20 വര്‍ഷം തനിക്ക് രാഷ്ട്രീയ ജീവിതം നഷ്ടമായി. സിപിഎമ്മിന്റെ വക്താവായി പൊതുവേദികളിലെത്തി. എന്നാല്‍ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടി ന്യായീകരണം നടത്തിയത്. സിപിഎമ്മില്‍ തനിക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.

സിപിഎം അംഗത്വം എടുക്കില്ലെന്നെന്ന് നേതാക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നേതൃത്വത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും വിമര്‍ശനനമുന്നയിക്കാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നു. നഷ്ടമായ ഈ സ്വാതന്ത്യം തിരികെ പിടിക്കുന്നതിനായിട്ടാണ് താന്‍ തിരികെയെത്തുന്നതെന്നാണ് എന്നും ചെറിയാന്‍ ഫിലിപ്പ് വിശദീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക