പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയില്‍ എടുത്തതിന് വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. പാര്‍ട്ടി ഓഫീസില്‍ കയറി വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ്‌ഐയെ പെരിങ്ങോം ഏരിയാ സെക്രട്ടറി പരസ്യമായി ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി ഓഫീസില്‍ കയറി ഒരാളെ അറസ്റ്റ് ചെയ്യാന്‍ എവിടുന്നാണ് ധൈര്യം കിട്ടിയതെന്നും അങ്ങനൊരു കീഴ്‌വഴക്കം ഇവിടെയില്ലെന്നുമാണ് പെരിങ്ങോം ഏരിയാ സെക്രട്ടറി എംപി ദാമോദരന്‍ പ്രസംഗിക്കുന്നത്.

‘പൊലീസ് ഉദ്യോഗസ്ഥയുടേത് അങ്ങേയറ്റത്തെ ധിക്കാരനടപടിയാണ്. പാര്‍ട്ടി ഓഫീസില്‍ കയറി ഒരാളെ അറസ്റ്റ് ചെയ്യാന്‍ എവിടുന്നാണ് ധൈര്യം വന്നത്. അതൊന്നും നല്ല കീഴ്വഴക്കം അല്ലായെന്ന് അവര്‍ മനസ്സിലാക്കണം. വനിത ആയത് കൊണ്ട് എന്തും ചെയ്യാന്‍ പാടില്ല. എന്തിനാണ് കണ്ടവന്റെ ഓശാനം മേടിച്ച്‌ പരാതിക്ക് പിന്നാലെ ഓടുന്നത്. ഇക്കാര്യം നേരത്തെ അറിഞ്ഞെങ്കില്‍ രജ്ഞിത്തിന്റെ രോമത്തില്‍ തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സാമാന്യം വിവരം ഉണ്ടെങ്കില്‍ ഉത്സവം നടക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കേണ്ടേ. ഇങ്ങനെയാരു സ്ഥലത്ത് താന്തോന്നിത്തരം കാണിക്കാന്‍ അധികാരം തന്നതാരാണ്. ഇത്രയും മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ.’ പ്രസംഗത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വധശ്രമക്കേസിലെ പ്രതിയായ കണ്ണൂര്‍ പുലിയംകോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രജ്ഞിത്തിനെയാണ് പാര്‍ട്ടി ഓഫീസില്‍ നിന്നും പരിയാരം വനിതാ എസ്‌ഐ കസ്റ്റഡിയില്‍ എടുത്തത്. സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ അഫ്‌സലാണ് പരാതിക്കാരന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക