പാലക്കാട്: നെല്ലിയാമ്ബതി ജനവാസ മേഖലയിലെ കിണറ്റില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. നെല്ലിയാമ്ബതി കൂനന്‍പാലത്തിന് സമീപമുള്ള പൊതുകിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ബംഗാള്‍ സ്വദേശി വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയും പാമ്ബും ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പാമ്ബ് കടിയേറ്റാവാം പാമ്ബ് ചത്തതെന്നും സൂചനയുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക