തിരുവനന്തപുരം: തുമ്ബ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ വീണ്ടും തിമിം​ഗല സ്രാവ് കുടുങ്ങി. മത്സ്യത്തൊഴിലാളികള്‍ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാന രീതിയില്‍ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. ഇതിനെ കടലിലേക്ക് തിരച്ചുവിടാനുള്ള ശ്രമത്തില്‍ ചത്തിരുന്നു.

കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്ബ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്ബോഴാണ് സ്രാവ് കുരുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുന്നത്. തീരത്തേക്ക് കൂടുതല്‍ അടുക്കും മുമ്ബുതന്നെ സ്രാവ് കുടുങ്ങിയ കാര്യം അറിഞ്ഞതിനാല്‍ വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗ സംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതല്‍ സ്രാവുകള്‍ ഈ മേഖലയില്‍ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക