മലപ്പുറം: മുസ്ലിം സഹോദരന്റെ മരണത്തില്‍ അനുശോചിച്ച്‌ ഉത്സാവാഘോഷങ്ങള്‍ നിര്‍ത്തി ക്ഷേത്ര ഭരണ സമിതി. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് മുസ്ലിം കാരണവരായ ചെറാട്ടില്‍ ഹൈദരിന്റെ മരണത്തോടെ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയത്‌.

കൊടുങ്ങല്ലൂര്‍ ഭഗവതി സങ്കല്‍പ്പമാണ് ക്ഷേത്രത്തില്‍ കൊണ്ടാടുന്നത്. ഹൈദരിന്റെ മരണത്തോടെ ആഘോഷങ്ങള്‍ കുറയ്ക്കാം എന്നും തീരുമാനിക്കുകയായിരുന്നു. വേണ്ടപ്പെട്ട ഒരാള്‍ മരണപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ ആഘോഷങ്ങള്‍ വേണ്ട എന്ന് വെക്കുകയായിരുന്നു. ചുറ്റുമുള്ള എല്ലാവരും സഹകരിക്കുന്നവര്‍ തന്നെയാണ്. കണ്‍മുന്നിലാണ്‌ ഹൈദര്‍ കുഴഞ്ഞു വീണ് മരിച്ചതെന്ന്‌ ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. കാരണവന്മാര്‍ എല്ലാവരും നല്ല രീതിയില്‍ ആയിരുന്നു പെരുമാറിയിരുന്നത്. അത് ഞങ്ങളും പാലിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക