രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഡിവൈഎഫ്‌ഐ ചെമ്ബിലോട് മേഖലാ സെക്രട്ടറി സി സജേഷിനെ പുറത്താക്കി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്. സംഘടനയ്ക്കു യോജിക്കാത്ത തരത്തില്‍ സാമൂഹിക വിരുദ്ധ സംഘങ്ങളുമായി സജേഷ് ബന്ധം പുലര്‍ത്തിയെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സജേഷിനെ പുറത്താക്കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് അന്വേഷണസംഘം കരുതുന്ന അര്‍ജുന്‍ ആയങ്കി നിലവില്‍ ഉപയോഗിക്കുന്ന വാഹനം സജേഷിന്റെ പേരിലുള്ളതാണ്. അര്‍ജുന്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതും ഈ വാഹനമായിരുന്നു. സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സിപിഎം, ഡിവൈഎഫ്‌ഐ ഉന്നതനേതൃത്വങ്ങള്‍ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക