കോട്ടയം: പെപ്പര്‍ തങ്കച്ചന്‍ എന്ന വിളിപ്പേരില്‍ കേരളത്തിലുടനീളം മോഷണം നടത്തുന്ന വ്യക്തി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തില്‍ രൂപംകൊണ്ട സംഘത്തിന്റെ വലയിലകപ്പെട്ടു. കടകളില്‍ കയറി ലക്ഷക്കണക്കിന് രൂപ മോഷണം നടത്തി ഉല്ലാസ ജീവിതം നയിക്കലാണ് തങ്കച്ച​ന്റെ മെയില്‍ ഹോബി. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനു കീഴില്‍ നടന്ന രണ്ടു മോഷണക്കേസുകളിലാണ് തങ്കച്ചന്‍ അറസ്റ്റിലായിരിക്കുന്നത്.

ചങ്ങനാശ്ശേരിയിലെ രണ്ട് വെള്ളി കടകള്‍ കുത്തിത്തുറന്ന് രണ്ട് കിലോ വെള്ളി മോഷ്ടിച്ചതാണ് കേസ്. സമാനമായ നിലയില്‍ ഈ മാസം നാലിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന നിയോ മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് 15,500 രൂപയും തങ്കച്ചന്‍ മോഷ്ടിച്ചിരുന്നു. സംഭവം നടത്തിയതിന് ശേഷം കണ്ണൂര്‍ സ്വദേശിയായ പെപ്പര്‍ തങ്കച്ചന്‍ മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ റെയില്‍വേ പോലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലാകുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാറെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തുടനീളം നിരവധി കേസുകളില്‍ പ്രതിയാണ് പെപ്പര്‍ തങ്കച്ചന്‍. നിലവില്‍ ഇരുപത്തിമൂന്നോളം കേസുകള്‍ തങ്കച്ചനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയില്‍ വാച്ച്‌ കട കുത്തിതുറന്ന് കട പൂര്‍ണ്ണമായും കവര്‍ന്ന കേസിലും പ്രതി തങ്കച്ചന്‍ തന്നെയാണ്. കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയിലും, പത്തനംതിട്ട തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലും പേപ്പര്‍ തങ്കച്ചന്‍ അടുത്തകാലത്ത് മോഷണം നടത്തിയിട്ടുണ്ട്.

ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തങ്കച്ചന്‍ കൂടുതല്‍ മോഷണങ്ങളും നടത്തിയിരിക്കുന്നത്. ജീവിതം ആഘോഷിക്കാനും നിരവധി സ്ത്രീകളുമായി കിടപ്പറ പങ്കിടാനുമാണ് പെപ്പര്‍ തങ്കച്ചന്‍ പ്രധാനമായും പണം സമ്ബാദിച്ചിരുന്നത്. വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് എക്സിക്യൂട്ടീവ് ലുക്കില്‍ നടന്നിരുന്ന തങ്കച്ചന്‍ വന്‍കിട ബാറുകളില്‍ എക്സിക്യൂട്ടീവ് ലോഞ്ചില്‍ ഇരുന്നാണ് മദ്യം കഴിച്ചിരുന്നത്. തിരൂരില്‍ വെച്ച്‌ പിടിക്കപ്പെടുമ്ബോള്‍ ഇയാളുടെ കൈവശം 47,923 രൂപയുണ്ടായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ മാനന്തവാടി പോലീസ് സ്റ്റേഷന്‍ പെപ്പര്‍ തങ്കച്ചന്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ തങ്കച്ചന്‍ വീണ്ടും മോഷണവുമായി സജീവമായി. മോഷണ മുതല്‍ കണ്ണൂരില്‍ എത്തിച്ചാണ് ഇയാള്‍ വിറ്റ് പണമാക്കിയിരുന്നത്. ഇതിനായി തങ്കച്ചന് പ്രത്യേക സംഘം തന്നെ ഉണ്ടായിരുന്നു. തലപ്പുഴ, കുന്നിക്കോട്, തൃത്താല, കുമ്ബള ക്കാട്, പടിഞ്ഞാറേത്തറ,ചിറ്റിക്കല്‍, ഇരിട്ടി, കോട്ടക്കല്‍, ഹോസ്ദുര്‍ഗ്, കൈനടി, കണ്ണപുരം, ഇടവന,ശ്രീകണ്ഠപുരം, വെള്ളമുണ്ട, കൊണ്ടോട്ടി, കല്‍പ്പറ്റ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. ചങ്ങനാശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐമാരായ ജയകൃഷ്ണന്‍,ശ്രീകുമാര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക