പാലക്കാട്: മലമ്പുഴയില്‍ മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള സൈന്യത്തിന്റെ ദൗത്യം വിജയം. മലമുകളില്‍ രക്ഷാസംഘത്തോടൊപ്പം പുഞ്ചിരിതൂകി നില്‍ക്കുന്ന ബാബുവിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ സൈന്യവും എന്‍.ഡി.ആര്‍.എഫും പോലീസും ഒരുമിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.

സാഹസികത നിറഞ്ഞ രക്ഷാദൗത്യം വിജയകരമായതിന് പിന്നില്‍ ബാബുവിന്റെ മനോധൈര്യവും നിര്‍ണായക പങ്കു വഹിച്ചു. ദൗത്യസംഘത്തിലെ രണ്ട് പേര്‍ ബാബുവിന് അരികിലെത്തി അരയില്‍ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷം മലയുടെ മുകളില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ബാബുവിനെ പുറത്തെത്തിക്കാനും വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കാനും നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും കഴിഞ്ഞില്ല. അതേസമയം, ബാബുവിന്റെ ആരോഗ്യ നിലയില്‍ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടന്‍ തന്നെ ബാബുവിനെ ഹെലികോപ്ടര്‍ വഴി ആശുപത്രിയിലേക്ക് മാറ്റും. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ ഉപയോഗിച്ച് ബാബുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗം, എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളാണ് മലമുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പര്‍വതാരോഹണ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള കരസേനാ സംഘം ബംഗളൂരുവില്‍ നിന്നും മറ്റൊരു സംഘം വെല്ലിങ്ടണലില്‍ നിന്നുമാണ് എത്തിയത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം മലകയറാന്‍ എത്തിയതായിരുന്നു ബാബു. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ബാബുവിന്റെ സുഹൃത്തുക്കള്‍ വിശ്രമിച്ചു. എന്നാല്‍, വീണ്ടും മുന്നോട്ടുപോയ ബാബു തിരികെ കൂട്ടുകാരുടെ അടുത്തേക്ക് എത്തുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക