2020 ഏപ്രിൽ 23 മുതൽ നമസ്തേ ആയുർ യോഗ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പത്തിലധികം സർട്ടിഫൈഡ് ടീച്ചേഴ്സ് എല്ലാദിവസവും രാവിലെ 6 മണി മുതൽ 7:20 വരെ തികച്ചും സൗജന്യമായി സൂം ആപ്പിലൂടെ യോഗ ക്ലാസുകൾ നൽകിക്കൊണ്ടിരുന്നു.
ഇന്ത്യക്ക് അകത്തുനിന്നും ഗൾഫ് നാടുകളിൽ നിന്നും പങ്കെടുക്കുന്നവർക്ക് പുറമെ അമേരിക്ക, ഓസ്ട്രേലിയ, ഇസ്രായേൽ, ജർമ്മനി എന്ന് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരുമായി എല്ലാദിവസവും നൂറോളം പേരാണ് നമസ്തേ ആയുർ യോഗ വാട്സാപ്പ് കുട്ടായ്മയുടെ യോഗ ക്ലാസുകളിൽ പങ്കെടുക്കുന്നത്.

ദിവസവും ഈ യോഗക്ലാസുകളിൽ പങ്കെടുക്കുന്നതിലൂടെ ജീവിതത്തിൽ ശരീരികമായും മാനസികമായും വലിയ മാറ്റങ്ങൾ ഉണ്ടാവുന്നതായി ക്ലാസ്സിൽ പങ്കെടുക്കുന്നവർ സാക്ഷ്യപെടുത്തുന്നു മാത്രമല്ല പല നാടുകളിൽ നിന്നും ഉള്ളവരെ സുഹൃത്തുക്കൾ ആയി ലഭിക്കുന്നത് വലിയ സന്തോഷം നൽകുന്നതായും അവർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലാസുകൾ നടക്കുന്നത് zoom ആപ്പിലൂടെ ആയതിനാൽ ടീച്ചേർസ് ന് അവരുടെ വീട്ടിൽ നിന്നും തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. 50തിലധികം വാട്സാപ്പ് ഗ്രുപ്പുകളിലൂടെയാണ് ക്ലാസ്സിൽ പങ്കെടുക്കുന്നതിനായുള്ള zoom app ലിങ്കുകൾ യോഗ പരിശീലനാർഥികളിലേക്ക് എത്തിക്കുന്നത്.

യോഗ പഠനത്തിനായി യൂണിവേഴ്സിറ്റികളിലും ചില യോഗ ക്യാമ്പുകളിലും പങ്കെടുത്തതിലൂടെ ഉണ്ടാക്കിയെടുക്കാൻ സാധിച്ച യോഗ ടീച്ചേഴ്സിന്റെ ഒരു സൗഹൃദകൂട്ടായ്മയാണ് നമസ്തേ ആയുർ യോഗ എന്ന പേരിൽ ഈ ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്. ഒരുദിവസം പോലും മുടങ്ങാതെ കഴിഞ്ഞ 655 ദിവസവും ക്ലാസുകൾ നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായാണ് കുട്ടായ്‌മ നോക്കികാണുന്നത്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

+919605467140, +918129381209

യോഗ ഗ്രൂപ്പ് വാട്സ്ആപ്പ് ലിങ്ക്:

https://chat.whatsapp.com/IHkpJGOrMQxBXnfW1Ykpx1

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക