KeralaNews

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു: 28 മുതൽ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ച ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലാണ് ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്. അവശ്യ സര്‍വീസുകളും അടിയന്തര യാത്രകളും മാത്രമാണ് അനുവദിച്ചിരുന്നത്. ഈ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്.

ad 1

ഫെബ്രുവരി 28 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. ക്ലാസുകളില്‍ 50 ശതമാനം ശേഷിയോടെ വൈകിട്ട് വരെ സ്‌കൂളുകള്‍ അധ്യയനം നടത്താനാണ് തീരുമാനം. ഇതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കൊവിഡ് അവലോകന യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button