NationalNews

ഗോവ നിയമസഭ തെരഞ്ഞെടുപ്പ്: പോളിംഗ് ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചു

ഗോവ: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനമായതിനാൽ ഫെബ്രുവരി 14 തിങ്കളാഴ്ച ഗോവ സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചു. ഗോവ ഗവൺമെന്റിന്റെ അറിയിപ്പ് ഇങ്ങനെ: “ഗോവ സർക്കാർ 2022 ഫെബ്രുവരി 14 തിങ്കൾ, ഗോവ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ “പോളിംഗ് ദിനം” ആയതിനാൽ ” ഗോവ സർക്കാർ പൊതു അവധി” ആയി പ്രഖ്യാപിക്കുന്നു, “

ad 1

പൊതു അവധി എല്ലാ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട് ഗോവയിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരരഞ്ഞെടുപ്പിൽ ആകെ 332 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഈ വർഷം ഗോവ നിയമസഭാ തെരരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 587 നാമനിർദ്ദേശ പത്രികകളാണ്. ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.മാർച്ച് 10നാണ് വോട്ടെണ്ണൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെയും ഗോവയിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ലോക് കല്യാൺ സങ്കൽപ് പത്ര (തെരഞ്ഞെടുപ്പ് പ്രകടനപത്രിക) ഇന്ന് പുറത്തിറങ്ങും.

ad 3

കോൺഗ്രസിന്റെയും ആം ആദ്‌മിയുടെയും പ്രകടനപത്രികകൾ ഭരണകക്ഷിയായ ബിജെപിക്ക് ഗോവയിൽ വെല്ലുവിളിയാണ്. കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നലെ ഗോവയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച രാഹുൽ ഗാന്ധിയും ഗോവയിലെത്തും.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button