വാവ സുരേഷിന് പുതിയ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. മന്ത്രി വി.എന്‍ വാസവനാണ് സുരേഷിന് പുതിയ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പാമ്ബ് കടിയേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വാവ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്. വാവ സുരേഷിനെ യാത്ര അയക്കാന്‍ എത്തിയപ്പോള്‍ ആണ് മന്ത്രി വി.എന്‍ വാസവന്‍ സഹായ വാഗ്ദാനം ചെയ്തത്.

ഓല മേഞ്ഞ ഒരു പഴയ വീട്ടില്‍ ആണ് വാവ സുരേഷ് ഇപ്പോള്‍ താമസിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു പുതിയ വീട് വെച്ച്‌ നല്‍കാന്‍ തീരുമാനിച്ചത്. സാധാരണ കിട്ടുന്ന പണം എല്ലാം മറ്റുള്ളവര്‍ക്ക് സഹായത്തിനു നല്‍കുന്ന രീതി ആണ് വാവ സുരേഷിന്. വീട് വെച്ച്‌ നല്‍കുന്നത് അടക്കം എല്ലാ സഹായവും അദ്ദേഹം നിരസിച്ച ചരിത്രം ആണ് ഉള്ളത്. പക്ഷെ ഈ സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഉള്ള കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റ്‌ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് വീട് നിര്‍മിക്കുക എന്നും വാസവന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ജീവന്‍ രക്ഷിക്കാന്‍ മന്ത്രി വി.എന്‍ വാസവന്‍ നല്‍കിയ ഇടപെടല്‍ പരിഗണിച്ചാണ് സഹായം സ്വീകരിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. മന്ത്രി വാസവന്‍ തനിക്ക് ദൈവത്തെ പോലെ ആണ്. ലോകത്ത് ഒരു മന്ത്രിയും ഇങ്ങനെ കാണില്ല. ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ തനിക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എസ്കോര്‍ട്ട് വരാന്‍ പോലും മന്ത്രി തയാറായി എന്നും സുരേഷ് ചൂണ്ടിക്കാട്ടി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മികച്ച ചികിത്സ കിട്ടി.ഇത് വരെ ഉള്ള തന്റെ ധാരണ തിരുവനന്തപുരം ആശുപത്രി ആയിരുന്നു എല്ലാത്തിലും മികച്ചതെന്നായിരുന്നു. പക്ഷെ ഇത് വരെ കിട്ടിയതില്‍ ഏറ്റവും മികച്ച ചികിത്സ തനിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ലഭിച്ചതെന്നും വാവ സുരേഷ് പറഞ്ഞു. പാമ്ബ് പിടുത്തം ഇനിയും തുടരുമെന്നും വാവ സുരേഷ് വ്യക്തമാക്കി. ജനങ്ങള്‍ വിളിക്കുമ്ബോള്‍ പോകാതിരിക്കാന്‍ ആവില്ല.

സുരക്ഷിതമായി പാമ്ബ് പിടിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്ന് പാമ്ബ് പിടുത്തത്തില്‍ ഇല്ല എന്നാണ് വാവാ സുരേഷിന്‍റെ മറുപടി. ഉപകരണങ്ങള്‍ കൊണ്ട് പാമ്ബ് പിടിച്ചാലും പാമ്ബ് കൊത്തുന്ന സാഹചര്യമുണ്ട്. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പാമ്ബുകടിയേറ്റത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരാള്‍ക്ക് ഇത്തരത്തില്‍ പാമ്ബുകടിയേറ്റു എന്നും വാവാസുരേഷ് പറയുന്നു. കുറിച്ചിയില്‍ പാമ്ബ് പിടിച്ച സമയത്ത് തന്റെ നടുവിന് വേദന ഉണ്ടാകുകയായിരുന്നു. ഇതാണ് ശ്രമം പിഴക്കാന്‍ കാരണമെന്നും അദ്ദേഹം കോട്ടയത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക