ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ(Student) വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുഎസ്സിലെ ഒരു ഹൈസ്കൂളിലെ അധ്യാപിക(Teacher)യെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റവിമുക്തയാക്കി. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. ഇതോടെയാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അധ്യാപികയ്‌ക്കെതിരെയുള്ള കേസ് പ്രോസിക്യൂട്ടര്‍മാര്‍ തള്ളിക്കളഞ്ഞത്.

മുന്‍ ഹൈസ്‌കൂള്‍ അധ്യാപികയുടെ പേര് ബെയ്‌ലി എ. ടര്‍ണര്‍(Baylee A. Turner). അവള്‍ക്ക് ഇപ്പോള്‍ പ്രായം 26. മിസോറിയിലെ സാര്‍കോക്സി ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു അവള്‍. 2019 ഫെബ്രുവരിയില്‍, ജാസ്‌പര്‍ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളുമായി അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയത്. അന്ന് അവള്‍ക്ക് 23 വയസ്സായിരുന്നു. സംഭവം വെളിയില്‍ വന്നതോടെ ഹൈസ്‌കൂളിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് അധ്യാപികയായിരുന്ന അവരെ സ്കൂള്‍ പിരിച്ചുവിട്ടു. കോടതിരേഖകള്‍ പ്രകാരം, സാര്‍കോക്സിയിലെ ബെയ്‌ലിയുടെ വീട്ടില്‍ വച്ചായിരുന്നു അധ്യാപികയും വിദ്യാര്‍ത്ഥിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് അവര്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചതിന് ശേഷം അവള്‍ക്കെതിരായ കുറ്റം തള്ളിക്കളയുകയാണെന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ നേറ്റ് ഡാലി പറഞ്ഞു. മുന്‍ വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍, കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്‍കാന്‍ അവനെ ഇനി നിര്‍ബന്ധിക്കാനാവില്ലെന്ന് ഡാലി പറഞ്ഞു. ഇത് സ്വാഭാവികമായും കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ഇരുവരും എപ്പോഴാണ് വിവാഹം കഴിച്ചതെന്ന് വ്യക്തമല്ല. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. കോടതി രേഖകളില്‍ വിദ്യാര്‍ത്ഥിയുടെ പേരോ പ്രായമോ നല്‍കിയിട്ടില്ല. ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ബെയ്‌ലിയ്ക്ക് നാല് വര്‍ഷം വരെ തടവ് ലഭിച്ചേനെ.

മുന്‍ അധ്യാപിക തന്റെ സ്റ്റേറ്റ് ടീച്ചിംഗ് ലൈസന്‍സ് സറണ്ടര്‍ ചെയ്തിട്ടുണ്ടെന്നും ഡാലി കൂട്ടിച്ചേര്‍ത്തു. പ്രായഭേദമന്യേ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മിസോറി സംസ്ഥാനത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. സമീപവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെട്ട സംസ്ഥാനത്തെ ആറ് യുവ അധ്യാപകരില്‍ ഒരാളാണ് ബെയ്‌ലി എന്ന് ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് അധ്യാപികയായ മേരി കേ ലെറ്റോര്‍നോയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിലി ഫുലാവും തമ്മിലുള്ള കുപ്രസിദ്ധമായ ബന്ധത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ കേസ്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് മേരിയും വിലിയും സമ്മതിച്ചതിനെ തുടര്‍ന്ന് 1997 -ല്‍ മേരി ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ടു. അവള്‍ ഏഴു വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയും ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, 2005 -ല്‍ പുറത്ത് വന്നപ്പോള്‍ മുന്‍അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു. ഈ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. പിന്നീട് 2017 -ല്‍ വിലി വേര്‍പിരിയലിനായി അപേക്ഷ നല്‍കി. മേരി 2020 -ല്‍ വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ച്‌ 58 -ാം വയസ്സില്‍ മരിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക