അടൂര്‍: ഡ്രൈവര്‍ മാത്രമായി കൊട്ടാരക്ക സ്റ്റാന്‍ഡില്‍ നിന്ന് അടൂര്‍ വരെ ഓടി കെഎസ്‌ആര്‍ടിസി ബസ്. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ വെച്ച്‌ യാത്രക്കാരില്‍ ഒരാള്‍ ബെല്ലടിച്ചതോടെയാണ് കണ്ടക്ടര്‍ ഇല്ലാതെ ബസ് 18 കിലോമീറ്റര്‍ പോയത്.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്‌ആര്‍ടിസി ബസിലാണ് സംഭവം. കണ്ടക്ടര്‍ കൊട്ടാരക്കര സ്റ്റാന്‍ഡില്‍ ശൗചാലയത്തില്‍ കയറിയ സമയത്താണ് ഡ്രൈവര്‍ ഇത് അറിയാതെ യാത്രക്കാരില്‍ ആരുടേയോ ഡബിള്‍ ബെല്ലടി കേട്ട് ബസ് എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ടക്ടര്‍ ശൗചാലയത്തില്‍ നിന്ന് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയത് അറിയുന്നത്. പിന്നാലെ കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസില്‍ അടൂരിലെത്തി. ഇതിന് ശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. അടൂരേക്ക് കണ്ടക്ടര്‍ എത്തുന്നത് വരെ യാത്രക്കാര്‍ ക്ഷമയോടെ ബസില്‍ കാത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക