പത്തനംതിട്ട: തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. തിരുവല്ല കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിന് സമീപത്താണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച സ്റ്റീഫന്‍. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരായ ആല്‍ബിന്‍ ജോസ്, സുരേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കരാറുകാരുടെ തൊഴിലാളിയാണ് സ്റ്റീഫന്‍. മര്‍ദ്ദനമേറ്റ് അവശനിലയിലായ സ്റ്റീഫനെ ബഹളം കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക