തിരുവനന്തപുരം: സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് സ്കൂളുകളിൽ അടച്ചിരുന്നത്. ഇതാണ് വീണ്ടും തുറക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും. ഞായറാഴ്ച ആരാധന നടത്തുന്നതിനും അനുമതിയായി. 20 പേരെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാം.

ജില്ലകളുടെ കാറ്റഗറൈസേഷൻ മാറ്റി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രം 
  • എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ
  • കാസർകോട് ഒരു കാറ്റഗറിയില്ലും ഇല്ല.
  • മറ്റു ജില്ലകൾ ബി കാറ്റഗറി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക