ന്യൂഡല്‍ഹി: കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടി.പി.ആര്. നിരക്ക് ഇയര്‍ന്നു തന്നെയാണ്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. ആകെ കേസുകളുടെ 24.68 ശതമാനമാണിത്. പ്രതിവാര ടി.പി.ആര്. 47 ശതമാനമാണ്. കോവിഡ് മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരള മോഡലിനും കേന്ദ്രത്തിന്റെ വിമര്‍ശനമുണ്ടായി. 24,730 മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. മരണം കൃത്യ സമയത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവയില്‍ ഉള്‍പ്പെടെ 34 സംസ്ഥാനങ്ങളിലും കോവിഡ് കേസുകളും ടി.പി.ആറും കുറഞ്ഞു. രാജ്യത്തെ 297 ജില്ലകളില്‍ കോവിഡ് നിരക്ക് 10 ശതമാനത്തിലധികമാണ്. ജനുവരി 26ന് 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികം ഉണ്ടായിരുന്നത്.
കഴിഞ്ഞയാഴ്ച്ച 169 ജില്ലകളിലായിരുന്നു 5 മുതല്‍ 10 ശതമാനം വരെ ടി.പി.ആറുണ്ടായിരുന്നത്. ഈ ആഴ്ച്ചയത് 145 ജില്ലകളായി ചുരുങ്ങിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.