മുന്‍ കാമുകിയുടെ പീഡന പരാതിയെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവ ഇംഗ്ലണ്ട് താരം മേസണ്‍ ഗ്രീന്‍വുഡ് (20) അറസ്റ്റില്‍. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് പോലീസ് ഔദ്യോഗികമായി അറിയിച്ചു. ബലാത്സംഗം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ കാമുകി ഹാരിയട്ട് റോബ്‌സണ്‍ ഇന്നലെയാണ് ഗ്രീന്‍വുഡിനെതിരെ രംഗത്തെത്തിയത്.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിലുടെയാണ് യുവതി താന്‍ നേരിട്ട ലൈംഗികാതിക്രമ വിവിവരം പങ്കുവച്ചത്. ശരീരത്തിലുടനീളമുള്ള ചതവും രക്തം പുരണ്ട ചുണ്ടുകളുടെ ഫോട്ടോയും വീഡിയോകളും യുവതി പങ്കുവച്ചു. മേസണ്‍ ഗ്രീന്‍വുഡ് യഥാര്‍ത്ഥത്തില്‍ എന്നോട് എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടുമെന്ന അടിക്കുറിപ്പോടെയാണ് യുവതിയുടെ പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രീന്‍വുഡും ഹാരിയറും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇംഗ്ലണ്ട് അരങ്ങേറ്റത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഗ്രീന്‍വുഡ് ഐസ്ലാന്‍ഡ് മോഡലുകളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചത് വിവാദമായതിനെത്തുടര്‍ന്ന് 2020-ല്‍ ഇരുവരും പിരിഞ്ഞു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗ്രീന്‍വുഡ് ക്ലബിനൊപ്പമുണ്ടാകില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും അറിയിച്ചു. താരം ടീമിനൊപ്പം പരിശീലനം നടത്തുകയോ കളിക്കുകയോ ചെയ്യില്ല. സംഭവത്തില്‍ ക്ലബ് സ്വമേധയാ അന്വേഷണം നടത്തുമെന്നും യുണൈറ്റഡ് വ്യക്തമാക്കി. ഗ്രീന്‍വുഡിന് 2024 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറുണ്ട്. ഈ സീസണില്‍ യുണൈറ്റഡിനായി 24 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 6 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക