ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് നല്‍കുന്ന സഹായ ധനത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.

ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ലക്ഷത്തില്‍ താഴെയുള്ള തുകകള്‍ക്കാണ് ഇളവ്. തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്‍കുന്ന തുക പൂര്‍ണമായും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധന സഹായവും ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നല്‍കുന്ന ധന സഹായത്തേയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. തുക പത്ത് ലക്ഷത്തില്‍ കൂടരുത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക