![](https://keralaspeaks.news/wp-content/uploads/2022/01/sebi.webp)
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴി നിര്‍ദ്ദേശങ്ങളും ടിപ്പുകളും കൊടുക്കുന്ന കൂട്ടായ്മകള്ശക്കതിരെ കര്‍ശന നടപടിക്കൊരുങ്ങി ശസക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പെന്നി സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ തുടങ്ങി ദിവസ വ്യാപാരത്തിനുള്ള നിര്‍ദ്ദേശങ്ങളാണ് ടെലിഗ്രാം, വാട്ട്സ് ആപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നത്.
ഇനി മുതല്‍ നിക്ഷേപത്തിന് ഓഹരികള്‍ നിര്‍ദ്ദേശിക്കാന്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ക്ക് മാരതമാണ് അധികാരമുണ്ടാകുക. ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച പൊതുവായ നിര്‍ദ്ദേശങ്ങള്‍ പത്രങ്ങള്‍, ടിവി പോലെയുള്ള എല്ലാവര്ക്കും കാണാവുന്ന തുറന്ന മാധ്യമങ്ങളില്‍ നല്‍കാമെന്നും എന്നാല്‍ ക്ലോസഡ് ഗ്രൂപ്പുകളില്‍ ഇത്തരം നിക്ഷേപക നിര്‍ദ്ദേശങ്ങള്‍ പാടില്ലെന്നും സെബി നിര്‍ദ്ദേശിച്ചു.
നിരവധി നിക്ഷേപകരെ നഷ്ടത്തില്‍ ചാടിച്ചതിന് പിന്നില്‍ ഇത്തരം ടിപ്സ്റ്റേഴ്സിന് ബന്ധമുണ്ടെന്ന് സെബി കണ്ടെത്തിയിരുന്നു. പിന്നാലെ ഡിസംബറില്‍ ഗുജറാത്തിലെ പല ഭാഗങ്ങളിലും സെബിയുടെ നേതൃത്വത്തില്‍ ഇത്തരം ഗ്രൂപ്പുകളെ പിടിക്കാന്‍ റെയ്ഡ് നടത്തിയിരുന്നു. പല വ്യക്തികളെയും പ്രത്യേകം പേരെടുത്ത് വിമര്‍ശിച്ച സെബി ഇത്തരക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് മൂലം പല ഓഹരികളിലും പെടുന്നനെ വില വര്‍ധനയുണ്ടാകുകയും ഭീമമായ രീതിയില്‍ വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതായും ഇത് മൂലം ചില അനിയന്ത്രിതമായ രീതിയില്‍ ലാഭമുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സെബിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു വ്യക്തിക്ക് ഇനി മുതല്‍ നിക്ഷേപക ഉപദേശകനായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും പിന്‍വലിച്ചിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും സെബി വ്യക്തമാക്കി.