ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധി പ്രഖ്യാപിച്ചു. 19 മുതല്‍ നടത്താനിരുന്ന 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷമെത്തിയതോടെയാണ് സര്‍ക്കാരിന്റെ തീരുമാനം.

പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ഉള്‍പ്പെടെ എല്ലാ ക്ലാസുകള്‍ക്കും 31 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് 20 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് 31 വരെ നീട്ടിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 31 വരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവിന് പുറമെയാണ് ഞായറാഴ്ച ലോക്ക്ഡൗണും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക