ശബരിമല: ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗണ്‍ ശബരിമല ദര്‍ശനം നടത്തി. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗം ഇന്ന് രാവിലെ 9 മണിയോടെ ഇരുമുടി ക്കെടുമേന്തി നിലയ്ക്കലില്‍ എത്തിയ അദ്ദേഹം പതിനൊന്നരയോടെ പതിനെട്ടാം പടി ചവിട്ടി ശബരീശ ദര്‍ശനം നടത്തി. തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ സന്നിധാനത്ത് എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക