ഹൈദരാബാദ് : ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. സിദ്ധാര്‍ത്ഥിന് നോട്ടീസ് അയച്ചു. നടന്‍ ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ സിദ്ധാര്‍ത്ഥിനെതിരെ വനിതാ കമ്മീഷന്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം.

ഇന്നലെയാണ് സിദ്ധാര്‍ത്ഥ് സൈന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ അശ്ലീല ചുവയോടെ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സൈന നെഹ്‌വാളിന്റെ ട്വീറ്റ്. ഇതിനോട് ആയിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ഷട്ടില്‍ കോക്കിനെ വളച്ചൊടിച്ച്‌ പുരുഷ ലൈംഗികാവയവത്തോട് അര്‍ത്ഥം വരുന്ന പദമാണ് സിദ്ധാര്‍ത്ഥ് ഉപയോഗിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വീറ്റ് ചെയ്ത് അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ സക്രീന്‍ ഷോട്ടുമായി ആളുകള്‍ രംഗത്ത് എത്തി. പ്രശസ്ത കായിക താരത്തോട് മോശമായി പ്രതികരിച്ച നടനെതിരെ പ്രതിഷേധം ആളിക്കത്തി. ഇതേ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സുരക്ഷിതത്വം അവകാശപ്പെടാനാവില്ലെന്നായിരുന്നു സൈനയുടെ ട്വീറ്റ്. പ്രധാനമന്ത്രിക്കെതിരെ അരാജകവാദികളുടെ ഭീരുത്വം നിറഞ്ഞ അക്രമമെന്നായിരുന്നു സൈന നെഹ്‌വാളിന്റെ ട്വീറ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക