തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച്‌ രണ്ടാം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുവരുന്നില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പല മന്ത്രിമാര്‍ക്കും മികവ് തെളിയിക്കാന്‍ കഴിയുന്നില്ല. അതേസമയം മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളാണെന്ന് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

ആഭ്യന്തരവകുപ്പില്‍ പോരായ്മകളുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ ക്ഷീണം സംഭവിക്കും. പൊലീസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്നുകയറ്റമുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനം പലകാര്യങ്ങളിലും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​സു​ര​ക്ഷി​ത​ത്വം​ ​ന​ല്‌​ക​ലാ​ണ് ​ഏ​തൊ​രു​ ​സ​ര്‍​ക്കാ​രി​ന്റെ​യും​ ​പ്രാ​ഥ​മി​ക​ ​ചു​മ​ത​ല.​ ​വി​ക​സ​ന​വും​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മൊ​ക്കെ​ ​അ​തു​ക​ഴി​ഞ്ഞേ​ ​വ​രൂ.​ ​ക്ര​മ​സ​മാ​ധാ​ന​ ​പ​രി​പാ​ല​ന​ത്തി​ല്‍​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍​ ​സ​ര്‍​ക്കാ​രി​ന്റെ​ ​മ​റ്റെ​ല്ലാ​ ​നേ​ട്ട​ങ്ങ​ളും​ ​നി​ഷ്പ്ര​ഭ​മാ​കും.​ ​അ​തി​നാ​ല്‍​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​ ​വേ​ണ്ടി​ ​മു​ഴു​വ​ന്‍​ ​സ​മ​യ​വും​ ​ചെ​ല​വ​ഴി​ക്കാ​ന്‍​ ​ക​ഴി​വു​ള്ള​ ​ഊര്‍​ജ്ജ​സ്വ​ല​നാ​യ​ ​ഒ​രു​ ​മ​ന്ത്രി​ ​ആ​വ​ശ്യ​മു​ണ്ടെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.മന്ത്രി സഭയില്‍ രണ്ടാമനായ എം.​വി.​ ​ഗോ​വി​ന്ദ​ന്‍​ ​മാ​സ്റ്റ​റെ​യോ​ ​പി.​എ​. ​മു​ഹ​മ്മ​ദ് ​റി​യാ​സി​നെ​യോ​ ​ഏ​ല്‌​പി​ക്കു​ന്ന​താ​വും​ ​ഉ​ചി​തമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക