ഒരു വൈറല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം കുറെ പേരിലേക്കെത്തിച്ചേര്‍ന്നത്. “ഇത്രയും നികൃഷ്ടമായ അനാചാരങ്ങള്‍ ഇന്നും ഒരു പരിഷ്കൃതസമൂഹത്തില്‍ അരങ്ങേറുമ്ബോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികള്‍ അനങ്ങുന്നില്ല” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കെ സുരേന്ദ്രൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഒരു ചെമ്ബ് നിറെയുള്ള ഭക്ഷണത്തിലേക്ക് ഒരു മുസ്ലിം മത പണ്ഡിതന്‍ ഊതുന്നതായിട്ടോ തുപ്പുന്നതായിട്ടോ ആണ് വീഡിയോയില്‍ കാണുന്നത്.യഥാർത്ഥത്തിൽ ഭക്ഷണത്തിലേക്കു തുപ്പുകയല്ല ആ മുസ്ലിം പുരോഹിതൻ ചെയ്യുന്നത്, മറിച്ച്, ഊതുകയാണ്. കേരളത്തിലെ സുന്നി മുസ്ലീങ്ങൾക്കിടയിലെ ഒരു ആചാരമാണിത്. സുന്നികളല്ലാത്ത മുസ്ലിങ്ങൾ ഇതു ചെയ്യാറില്ല പൊതുവേ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ക്രിസ്ത്യാനികൾ വെഞ്ചരിക്കുകയും ഹിന്ദുക്കൾ ഗണപതിക്കു വയ്ക്കുകയും ഒക്കെ ചെയ്യുന്നതു പോലെയുള്ള ഒരു ആചാരം. ഖുആർ വചനങ്ങളോ മന്ത്രങ്ങളോ ഒക്കെയാണ് ഇത്തരത്തിൽ മുസ്ലിം പുരോഹിതൻ ചൊല്ലി ഊതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുമ്പോഴോ വീടുകളിൽ ചെയ്യുമ്പോഴോ സാധാരണ ഇങ്ങനെ ചെയ്യാറില്ല. ആഘോഷങ്ങളുമായി ബന്ധപ്പെട്ടും മറ്റും വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുമ്പോഴാണ് ഇതു ചെയ്യുക. വിഡിയോയിൽ ഉള്ളത് എവിടെയോ നടന്ന ഉറൂസിൽ പള്ളിയിലെത്തുന്ന എല്ലാവർക്കും നൽകുന്ന സൗജന്യഭക്ഷണം ഊതി അനുഗ്രഹിക്കുന്ന ചടങ്ങാണ്ഹലാൽ ഭക്ഷണവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹലാൽ മറ്റൊരു കാര്യമാണ്. ഹലാൽ ഭക്ഷണം പാകം ചെയ്യും മുൻപ് ഇത്തരം പ്രാർഥനകളൊന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക