കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ കള്ളപ്പണ വേട്ട. കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡില്‍ കാണ്‍പൂര്‍ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇന്‍്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡില്‍ 257 കോടി രൂപയാണ് പിടികൂടിയത്. ഇയാളുടെ കാണ്‍പൂരിലെ വസതിയില്‍ നിന്നും പല സംസ്ഥാനങ്ങളിലായുള്ള സ്ഥാപനങ്ങളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്.

വീട്ടില്‍ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളില്‍ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂര്‍ എടുത്താണ് റെയ്ഡ് പൂര്‍ത്തിയാക്കിയത്. 5 നോട്ടെണ്ണല്‍ മെഷീനുകള്‍ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ത്തത്. കണ്ടെയിനര്‍ ലോറിയിലാണ് ഉദ്യോഗസ്ഥര്‍ പണം കൊണ്ടുപോയത്. പീയൂഷ് ജെയിന്‍ ഷെല്‍ കമ്ബനികള്‍ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീയൂഷ് ജെയിന്റെ വീട്ടില്‍ പ്ലാസ്റ്റിക് കവറില്‍ റിബ്ബണ്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറന്‍സികള്‍ സൂക്ഷിച്ചിരുന്നത്. നോട്ടു കെട്ടുകള്‍ കണ്ട് കണ്ണ് തള്ളിയ അവസ്ഥയിലായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ അവസ്ഥ. പിയൂഷ് ജെയിന്റെ കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നിന്നും കാണ്‍പൂരിലെ വസതിയില്‍ നിന്നുമാണ് പണം പിടികൂടിയത്. വീടിന് പുറമേ ഓഫീസിലും കോള്‍ഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബിലും പരിശോധന നടത്തി. ഒടുവില്‍ കണ്ടെയിനര്‍ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്.

ഇയാളുടെ ഉടമസ്ഥതയില്‍ 40 കമ്ബനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. സമാജ്‌വാദി പാര്‍ടിയുടെ പേരില്‍ ‘സമാജ്‌വാദി അത്തര്‍’ പുറത്തിറക്കിയത് ജെയിനാണെന്നും ഇവര്‍ പറയുന്നു. ഇയാളുടെ സഹോദരന്‍ പമ്മി ജെയിന്‍ മുതിര്‍ന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക