ആലപ്പുഴ: ഷാന്‍ കൊലക്കേസിലൂടെ കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. വത്സന്‍ തില്ലങ്കേരി ഷാന്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്ഥലത്തുണ്ടായിരുന്നുവെന്നും പല കലാപക്കേസുകളിലും കൊലപാതകകേസുകളിലും പ്രതിയായ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നത് ഗൗരവത്തോടെ കാണണമെന്നും അഷറഫ് മൗലവി ആവശ്യപ്പെട്ടു.

ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും അപലപനീയമാണ്. അജണ്ട നടപ്പാകാതെ വരുമ്ബോള്‍ സംഘപരിവാര്‍ കലാപത്തിന്റെ മുഖം തുറക്കുകയാണ്. ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ കലാപമുണ്ടാകുമെന്നാണ് ആര്‍ എസ് എസ് കരുതിയത്. മതവിഭാഗങ്ങളെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഹലാല്‍ വിവാദം കൊണ്ടുവന്ന് വര്‍ഗീയത വിളമ്ബാന്‍ ആര്‍ എസ് എസ് ശ്രമിച്ചിരുന്നു. ഷാന്‍ കൊലക്കേസിലെ രണ്ടു പ്രതികളെയും ആര്‍ എസ് എസ് ശാഖയില്‍ നിന്നാണ് പിടികൂടിയത്. ശാഖകള്‍ ആയുധ പരിശീലനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍ എസ് എസിന് അനുകൂലമായാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ സമീപനം പക്ഷപാതപരമാണ്. ഷാന്‍ കൊലക്കേസില്‍ പൊലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊലയ്ക്ക് കൊലയല്ല എസ് ഡി പി ഐയുടെ രീതിയെന്നും എന്നാല്‍ ഇങ്ങോട്ട് തല്ലാന്‍ വന്നാല്‍ കവിള്‍ കാട്ടിക്കൊടുക്കാന്‍ തയ്യാറല്ലെന്നും അഷറഫ് മൗലവി വ്യക്തമാക്കി. തല്ലാന്‍ വന്നാല്‍ കൈ പിടിക്കും. ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക